ബിഹാറിൽ സീതാ ക്ഷേത്രം പണിയുമെന്ന വാഗ്ദാനവുമായി ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പസ്വാൻ രംഗത്ത്. ബിജെപിയുടെ രാമക്ഷേത്ര പ്രചരണത്തിന് സമാനമായി സീതയുടെ ജന്മ സ്ഥലമെന്ന് കരുതപെടുന്ന സീതാമഡിയിൽ സീതാ ദേവിക്കായി പ്രത്യേക ക്ഷേത്രം നിർമ്മിക്കുമെന്നാണ് ചിരാഗ് പസ്വാൻ വാഗ്ദാനം ചെയ്തത്.
സീതാ ദേവിയില്ലാതെ ശ്രീരാമൻ പൂർണ്ണമാകില്ലെന്നും ചിരാഗ് കൂട്ടിച്ചേർത്തു. ബിഹാറിൽ പണിയുന്ന സീതാ ക്ഷേത്രത്തെ അയോദ്യയിൽ പണിയാനിരിക്കുന്ന രാമക്ഷേത്രമവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയും നിർമിക്കുമെന്നും അദ്ധേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞു.
ക്ഷേത്ര നിർമ്മാണം പ്രകടന പത്രികയിൽ ഉൾപെടുത്തുമെന്നും ചിരാഗ് പസ്വാൻ വ്യക്തമാക്കി. തൊണ്ണൂറുകളിൽ ബാബറി മസ്ജിദുമായി ബന്ധപെട്ട് എൽ കെ അദ്വാനിയുടെ നേതൃത്വത്തിൽ നടന്ന ബിജെപിയുടെ രഥയാത്രയാണ് ക്ഷേത്ര നിർമ്മാണത്തെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായി കൊണ്ടുവന്ന പ്രവണതക്ക് തുടക്കമിട്ടത്.
Content Highlights; Chirag Paswan’s Nod To Ram Temple Supporters: “One For Sita In Bihar”