ഇസ്ലാമിനെതിരായ ഫ്രാൻസ് പ്രസിഡൻ്റിൻ്റെ പരാമർശം; ഫ്രാൻസ് ഫുട്ബോൾ ടീമിൽ നിന്ന് രാജിവെച്ച് പോൾ പോഗ്ബ

Paul Pogba Quits France's Football Team After President Macron's Remarks On Islam: Reports

ഇസ്ലാമിനെതിരായ ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിൻ്റെ പരാമർശത്തിൽ പ്രതിഷേധിച്ച് ഫുട്ബോൾ താരം പോൾ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമിൽ നിന്ന് രാജിവെച്ചു. ഫ്രാൻസിലെ മുസ്ലീങ്ങളെ മാക്രോൺ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പോഗ്ബയുടെ രാജി. പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ കാണിച്ചതിൻ്റെ പേരിൽ കൊല്ലപ്പെട്ട അധ്യാപകന് പരമോന്നത ബഹുമതി നൽകി ആദരിക്കവെ മാക്രോൺ വിവാദ പ്രസ്താവന നടത്തിയിരുന്നു.

ഇസ്ലാമിസ്റ്റുകൾക്ക് ഫ്രാൻസിൻ്റെ ഭാവി സ്വന്തമാക്കാൻ വേണ്ടിയാണ്  ഈ കൊലപാതകം നടത്തിയതെന്നും അതൊരിക്കലും നടക്കില്ലെന്നുമാണ് മാക്രോൺ പറഞ്ഞത്. ജനാധിപത്യത്തേയും മതേതരത്വത്തേയും ഭയക്കുന്ന ഭീരുക്കളാണ് സാമുവേൽ പാറ്റിനെ കൊലപ്പെടുത്തിയതെന്നും മാക്രോൺ പറഞ്ഞിരുന്നു. പാരീസിലെ സൊർബോൺ സർവകലാശാലയിൽ സാമുവൽ പാറ്റിയുടെ കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വെച്ച് സാമുവേൽ പാറ്റിന് ഫ്രാൻസിൻ്റെ പരമോന്ന സിവിലിയൻ ബഹുമതിയായ ലെജിയൻ ഓഫ് ഹോണർ പുരസ്കാരം നൽകി മാക്രോൺ ആദരിച്ചിരുന്നു. 

content highlights: Paul Pogba Quits France’s Football Team After President Macron’s Remarks On Islam: Reports