മതനിന്ദ ആരോപിച്ച് തെരുവിൽ അധ്യാപകനെ തലയറുത്ത് കൊന്നു; അക്രമിയെ പൊലീസ് വധിച്ചു

France: Teacher beheaded in Paris; Macron calls it ‘Islamist terrorist attack’

മതനിന്ദ ആരോപിച്ച് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ അധ്യാപകനെ തലയറുത്ത് കൊന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച വെെകിട്ട് മൂന്ന് മണിയോടെ പാരീസിലെ മധ്യ വടക്കൻ പ്രദേശമായ കാൺഫ്ലാൻസ്-സെൻ്റ്-ഫോണറിൽ സ്വന്തം സ്കൂളിന് സമീപമാണ് അധ്യാപകൻ കൊല്ലപ്പെട്ടത്. വലിയ കത്തിയുമായി എത്തിയ അക്രമി തെരുവിൽ വച്ച് അധ്യാപകനെ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആക്രമിയെ പിന്നീട് പൊലീസ് വെടിവെച്ച് കൊന്നതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

പ്രവാചകൻ്റെ കാർട്ടൂൺ സംബന്ധിച്ച വിഷയമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. പ്രവാചകൻ മുഹമ്മദിൻ്റെ കാർട്ടൂൺ അധ്യാപകൻ വിദ്യാർത്ഥികളെ കാണിക്കുകയും ഇതിനെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത്. കൊല്ലപ്പെട്ട അധ്യാപകൻ്റേയോ ആക്രമിയുടേയോ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. ആക്രമണത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാമിക ഭീകരാക്രമണം എന്നാണ് സംഭവത്തെ വിശേഷിപ്പിച്ചത്. ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടർ  കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

content highlights: France: Teacher beheaded in Paris; Macron calls it ‘Islamist terrorist attack’