പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപെട്ട് സുപ്രീം കോടതിയിൽ ഹർജി

ban confession petition in supreme court

പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാവശ്യവുമായി സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ചൂഷണം ചെയ്യുന്നുവെന്നാണ് ഹർജിയിൽ ഉന്നയിക്കുന്ന ആരോപണം. മലങ്കര സഭക്ക് കീഴിലെ പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപെടുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് ഹർജി സമർപ്പിച്ചത്.

സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യാൻ കുമ്പസാര രഹസ്യം ഉപയോഗിക്കുന്നുവെന്നും കൂടാതെ പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നുവെന്ന് ഹർജിയിൽ ഉന്നയിക്കുന്നു. കുമ്പസാരം സ്വകാര്യതയെന്ന മൌലികാവകാശം ഹനിക്കുകയാണ് അതുകൊണ്ട് കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപെടുന്നത്.

Content Highlights; ban confession petition in supreme court