ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് നടനും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനുമായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു. ഇന്ന രണ്ടാം തവണയും ബിനീഷിനെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി അറസ്റ്റിലേക്ക് നീങ്ങിയത്. ഇഡി സംഘം ബിനീഷിനെ ബെംഗളൂരു കോടതിയില്‍ ഹാജരാക്കി.
രണ്ടാം തവണയും ബിനീഷിനെ ബെംഗളൂരുവിലേക്ക് വിളിച്ച് വരുത്തി മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷ് പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസ്സില്‍ പണം നിക്ഷേപിച്ചതെന്ന അനൂപിന്റെ മൊഴിയാണ് തിരിച്ചടിയായത്. മുഹമ്മദ് അനൂപ് ബെംഗളൂരുവില്‍ വിവിധയിടങ്ങളിലായി ഹോട്ടലുകള്‍ ഏറ്റെടുത്ത് നടത്തിയിരുന്നു. ഇത് മറയാക്കി ലഹരി കടത്തിന് വേണ്ടി സമാഹരിച്ച പണം വകമാറ്റിയോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.
അമ്പത് ലക്ഷത്തില്‍ അധികം രൂപ അനൂപ് സമാഹരിച്ചെന്നാണ് എന്‍ഫോവ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. നിരവധി മലയാളികളടക്കമുള്ളവരാണ് ഇങ്ങനെ പണം നല്‍കിയിരിക്കുന്നത്. ബിനാമി ഇടപാടുകളും സംഘം അന്വേഷിക്കുന്നുണ്ട്.
Content Highlight: ED arrested Bineesh Kodiyeri