ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു

enforcement questions bineesh kodiyeri

ബംഗളൂരു ലഹരി മരുന്നു കേസിലെ സാമ്പത്തിക ഇടാപാടിൽ പിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു. രണ്ടാം തവണയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ബംഗളൂരുവിലെ ഇ ഡി ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.

ലഹരി മരുന്ന് കേസിൽ നേരത്തെ പിടിയിലായ അനൂബ് മുഹമ്മദുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ബിനീഷ് നൽകിയ മൊഴിയിൽ വൈരുധ്യമുള്ള സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Content Highlights; enforcement questions bineesh kodiyeri