മഹാത്മ ഗാന്ധിയുടെ ആദർശങ്ങളില്ലാതെയാണ് ഇന്നത്തെ കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ് രൂപാണി. മുൻ കോണ്‍ഗ്രസ് എംഎൽഎയെ 25 കോടിക്കു ബിജെപി വാങ്ങിയെന്ന കോൺഗ്രസ് ആരോപണത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
കോൺഗ്രസ് പാർട്ടി വിട്ടു കഴിഞ്ഞാൽ അവരുടെ എംഎൽഎമാരെ കുറിച്ച് കോൺഗ്രസിന് ആദരവില്ല. അതിനാലാണ് ഇത്തരം ആരോപണങ്ങളുമായി എത്തുന്നതെന്നും ഗുജറാത്തിലെ കോൺഗ്രസ് പാർട്ടി മുഴുവനും ഇരുപത്തിയഞ്ച് കോടി രൂപയ്ക്ക് വാങ്ങാൻ കഴിയുമെന്നുമാണ് വിജയ് രൂപാണിയുടെ മറുപടി. ഇന്നത്തെ കോണ്‍ഗ്രസ് മഹാത്മ ഗാന്ധിയുടെ ആദര്‍ശങ്ങളില്‍ നിന്ന് വളരെ അകലെയാണ്. ഇപ്പോഴത്തെ കോണ്‍ഗ്രസ് മഹാത്മ ഗാന്ധിയുടെ പാര്‍ട്ടിയല്ല, വെറും രാഹുല്‍ ഗാന്ധിയുടെ മാത്രം പാര്‍ട്ടിയാണെന്നും വിജയ് രൂപാണി അഭിപ്രായപെട്ടു.
സമ്മേളനത്തിൽ മഹാരാഷ്ട്ര സർക്കാരിനെതിരേയും വിജയ് രൂപാണി രംഗത്തെത്തി. ദെവത്തിന്റെ കരുണ കൊണ്ട് മാത്രമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതെന്നും ആശപത്രികളിൽ മതിയായ സൌകര്യങ്ങളില്ലാത്തതിനാൽ കൊവിഡ് രോഗികൾ തെരുവിൽ കിടന്ന് മരിക്കുകയാണെന്നും വിജയ് രൂപാണി ആരോപിച്ചു. നവംബർ 3 ന് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Content Highlights; entire congress party in gujarat can be purchased with 25 crore gujarat cm vijay roopani