റിയാദ്: കൊവിഡ് ബാധിച്ച് മരിച്ച സ്വദേശികളും വിദേശികളുമായ ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി സൗദി മന്ത്രാലയം. ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം റിയാല്‍ (ഒരു കോടിയോളം) വീതം നല്‍കാനാണ് സൗദി മന്ത്രാലയം ധാരണയായിരിക്കുന്നത്. ആകെ 125 ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്ത് മരണപ്പെട്ടതായാണ് സ്ഥിരീകരണം.
കൊവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരില്‍ 60 പേര്‍ സൗദി മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലെയും ഹെല്‍ത്ത് സെന്ററുകളിലെയും ജീവനക്കാരായിരുന്നു. 65 പേര്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റുള്ളവര്‍ നാഷണല്‍ ഗാര്‍ഡ് അടക്കമുള്ള മറ്റ് വകുപ്പുകള്‍ക്ക കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമാണ്.
കൊവിഡ് ബാധിച്ച് മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരുടെ പേരുകളും വിശദാംശങ്ങളും, നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
Content Highlight: Saudi declared 125 crore to the Health Workers family those who died of Covid