ആശങ്ക പടർത്തി ചൈനയിൽ വീണ്ടും കൊവിഡ് മരണം; എട്ട് മാസത്തിന് ശേഷം ആദ്യം

china report first covid death in 8 months amid new strain scare

കഴിഞ്ഞ എട്ട് മാസത്തെ ഇടവേളക്ക് ശേഷം ചൈനയിൽ വീണ്ടും ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വൈറസിന്റെ ഭീതിക്കിടയിൽ വ്യാഴാഴ്ചയാണ് മരണം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ വടക്ക് ബാഗത്ത് ലോക്ഡൌൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതു കൊണ്ട് തന്നെ ദിനം പ്രതി കുറച്ച് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് കൊവിഡ് കുറയുന്നതിന്റെ സൂചനയാണ്. 20 ദശലക്ഷത്തോളം ആളുകൾ വീടുകളിൽ തന്നെയാണ് കഴിയുന്നത്.

കർശനമായ ലോക്ഡൌണിലൂടെയും കൂട്ട പരിശോധനയിലൂടെയുമാണ് ചൈന കൊവിഡിനെ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നത്. വ്യഴാഴ്ച 138 കൊവിഡ് കേശുകൾ റിപ്പോർട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതിനിടെയാണ് ആശങ്ക പടർത്തി ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും തന്നെ ആരോഗ്യ അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഹെബെ പ്രവിശ്യയിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഈ പ്രദേശത്തുള്ള നിരവധി നഗരങ്ങൾ ലോക്ഡൌണിലാണ്.

പുതിയ കൊവിഡിന്റെ പ്രഭവ കേന്ദ്രമായ ഹെബെയുടെ തലസ്ഥാന നഗരമായ ഷിജിയാവുവാങ്ങിൽ അധികൃതർ കഴിഞ്ഞയാഴ്ച ഒരു മാസ് ടെസ്റ്റിംഗ് ഡ്രൈവ് നടത്തിയിരുന്നു. കൂടാതെ സ്കൂളുകളും കടകളും അടക്കുകയും ഗതാഗതത്തിന് നിയന്ത്രണം ഏർപെടുത്തുകയും ചെയ്തിരുന്നു. ഏഴ് ദശലക്ഷം ആളുകൾ താമസിക്കുന്ന സിങ്ടൈയും കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പൂട്ടിയിരിക്കുകയാണ് ലാങ്ഫാംഗ് നഗരത്തിലെ അഞ്ച് ദശലക്ഷം ആളുകളും വീടുകളിൽ തന്നെയാണ്.

Content Highlights; china report first covid death in 8 months amid new strain scare