അസതോമ സദ്ഗമയ, തമസോമാ ജ്യോതിർഗമയ- ഈ വാക്കുകളിൽ ജീവിക്കാൻ പഠിപ്പിച്ചതിന് നന്ദി- ഇന്ദിരാഗാന്ധിയുടെ ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി

Rahul Gandhi pays tributes to Indira Gandhi on her death anniversary

ഇന്ത്യയുടെ ഏക വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുപ്പത്തിയാറാം ചരമവാർഷികത്തിൽ അനുസ്മരണവുമായി കോൺഗ്രസ് നേതാവും കൊച്ചുമകനുമായ രാഹുൽ ഗാന്ധി. അസതോമാ സദ്ഗമയ തമസോമാ ജ്യോതിർഗമയ, മൃത്യോർമാ അമൃതംഗമയ എന്ന യജുർ വേദത്തിലെ വാചകങ്ങൾ പങ്കുവെച്ച് കൊണ്ട് ഈ വാക്കുകളിൽ ജീവിക്കാൻ പഠിപ്പിച്ച ദാദിക്ക് നന്ദി എന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ രാഹുൽ ഗാന്ധി ഇന്ദിര ഗാന്ധിയ്ക്ക് അനുസ്മരണം രേഖപ്പെടുത്തിയത്. 

കോൺഗ്രസ് നേതാവായ പ്രിയങ്കാ ഗാന്ധിയും ഇന്ദിരാ ഗാന്ധിയുടെ സ്മൃതി കൂടീരമായ ശക്തിസ്ഥലിൽ പുഷ്പാപാർച്ചന നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്വിറ്ററിലൂടെ മുൻ പ്രധാനമന്ത്രിക്ക് ആദരവ് അർപ്പിച്ചു. നാടിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ഇന്ദിരാഗാന്ധി സ്വന്തം ജീവിതം സമർപ്പിച്ച ദിനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുസ്മരണക്കുറിപ്പിൽ പറഞ്ഞു. ഇന്ദിരാഗാന്ധിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ളതാണ് ചെന്നിത്തലയുടെ കുറിപ്പ്. 

content highlights: Rahul Gandhi pays tributes to Indira Gandhi on her death anniversary