ബെംഗളൂരു ലഹരി മരുന്ന് കേസ്; എൻ.സി.ബി അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും

bengaluru drug case probe extended to malayalam film industry

ബെംഗളൂരു ലഹരി മരുന്ന് കേസിലെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെയും അനൂപ് മുഹമ്മദിന്റേയും സിനിമാ ബന്ധങ്ങളാണ് എൻസിബി അന്വേഷിക്കുന്നത്. ഇതിനായി ശനിയാഴ്‌ച എൻഫോഴ്മെന്റ് ഓഫീസിലെത്തിയ സോണൽ ഡയറക്ടർ അമിത് ഗവാട്ടെ വിവരങ്ങൾ ശേഖരിച്ചു.

സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ. എൻസിബി സോണൽ ഡയറക്ടർക്കൊപ്പം കേസ് അന്വേഷിക്കുന്ന രണ്ട് ഉദ്യോഗസ്ഥരും ശനിയാഴ്ച ഇഡി ഓഫീസിലെത്തിയിരുന്നു. ബിനീഷ് കോടിയേരിയെ നാളെ എൻസിബി കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlights; bengaluru drug case probe extended to malayalam film industry