ബെംഗളൂരു മയക്കു മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും

ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ ബെംഗളൂരു സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്. അതോടൊപ്പം ബിനീഷിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.

എന്‍ഫോഴ്‌സ്‌മെന്റിന്റെ കീഴില്‍ ബിനീഷിന്റെ അവസാന കസ്റ്റഡി ദിവസമാണ് ഇന്ന്. എന്നാല്‍, ബിനീഷിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍സിബിയും കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി നീട്ടി കിട്ടാന്‍ ആവശ്യപ്പെട്ടപ്പോഴാണ് എന്‍
സിബി അപേക്ഷ പിന്‍വലിച്ചത്.

തുടര്‍ച്ചയായ 11 ദിവസമാണ് ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷിനെ ചോദ്യം ചെയ്തത്. കസ്റ്റഡിയിലിരിക്കെ ബിനീഷ് ഫോണ്‍ ഉപയോഗിച്ചതടക്കം സൗകര്യങ്ങള്‍ കോടതിയെ അറിയിച്ച് ബിനീഷിന്റെ ജാമ്യ ഹര്‍ജി എതിര്‍ക്കാനാണ് ഇഡിയുടെ തീരുമാനം.

Content Highlight: Bineesh Kodiyeri will be produced in Court today