ലൈഫ് മിഷൻ അഴിമതി കേസ്; വിജിലൻസ് കേസിൽ ശിവശങ്കർ അഞ്ചാം പ്രതി

life mission case shivashankar fifth accused in vigilance

ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് പ്രതി ചേർത്തു. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർക്കൊപ്പമാണ് ശിവശങ്കറിന്റെ പേരും പ്രതിപട്ടികയിൽ ഉൾപെടുത്തിയത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവർ ആറ്,ഏഴ്, എട്ട് പ്രതികളാണ്. പ്രതികളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥൻ ഫോൺ വാങ്ങുന്നതും കോഴയായി കണക്കാക്കാമെന്നാണ് ശിവശങ്കറുമായി ബന്ധപെട്ട് വിജിലൻസിന്റെ നിലപാട്. നേരത്തെ കേസുമായി ബന്ധപെട്ട വ്യക്തികളെ പ്രതി ചേർത്തിരുന്നില്ല. ശിവശങ്കറിനെതിരെ എഞ്ചിനീയർ ഉൾപെടെയുള്ളവരുടെ മൊഴിയുണ്ടായിരുന്നു. യൂണിടാകിനായി ശിവശങ്കർ ഇടപെട്ടെന്നാണ് വിജിലൻസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ നാല് പേരുടേയും വിവരങ്ങൾ പ്രതി പട്ടികയിൽ ഉൾപെടുത്തിയിരിക്കുന്നത്.

Content Highlights; life mission case shivashankar fifth accused in vigilance