ബാബ്‌റി മസ്ജിദ്‌ കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയ ജഡ്ജിയുടെ സുരക്ഷാ  ആവശ്യം തള്ളി സുപ്രീം കോടതി

Supreme Court rejects Babri Masjid case judge’s request seeking security extension

സുരക്ഷ നീട്ടികിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പ്രത്യേക കോടതി മുൻ അഭിഭാഷകൻ സുരേന്ദ്ര കുമാർ യാദവിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. ബാബ്റി മസ്ജിദ് കേസിൽ ബിജെപി നേതാക്കളായ എൽ കെ അദ്വാനി, ഉമാഭാരതി, എം.എം ജോഷി ഉൾപ്പെടെയുള്ള 32 പേരെ കുറ്റവിമുക്തരാക്കി വിധി പ്രസ്താവിച്ചയാളാണ് സുരേന്ദ്ര കുമാർ യാദവ്. ഇദ്ദേഹത്തിൻ്റെ വ്യക്തിഗത സുരക്ഷ തുരടേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് സുരേന്ദ്ര കുമാർ യാദവിൻ്റെ ഹർജി തള്ളികൊണ്ട് വിധി പറഞ്ഞത്. 

സെപ്റ്റംബർ 30നാണ് അയോധ്യ കേസുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിൽ ഉണ്ടായിരുന്ന 32 പേരെ കുറ്റവിമുക്തരാക്കി സുരേന്ദ്ര കുമാർ യാദവ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. കുറ്റാരോപിതരായവർ കലാപം തടയാനാണ് ശ്രമിച്ചതെന്നും പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങളെ മാത്രം എടുത്ത് കുറ്റം ചുമത്താൻ കഴിയില്ലെന്നും കോടതി അന്ന് വിധിച്ചിരുന്നു.

2019ൽ വിരമിക്കാൻ ഇരിക്കെയാണ് 2015 മുതൽ സുരേന്ദ്ര കുമാർ യാദവ് കെെകാര്യം ചെയ്തുകൊണ്ടിരുന്ന അയോധ്യ കേസിന് വിധി പ്രഖ്യാപിക്കാനുള്ള അവസരം സുപ്രീം കോടതി അദ്ദേഹത്തിന് നീട്ടി നൽകിയത്. 351ലധികം സാക്ഷികളുള്ള കേസിൻ്റെ വിചാരണ സെപ്റ്റംബർ 1നാണ് പൂർത്തിയായത്. 

content highlights: Supreme Court rejects Babri Masjid case judge’s request seeking security extension