‘അംബേദ്കർ കത്തിച്ച പുസ്തകം ഏത്’; ചോദ്യത്തിൽ ബച്ചൻ കുരുക്കിൽ, അമിതാഭ് ബച്ചനെതിരെ കേസ് രജിസ്റ്റർ ചെയ്തു

FIR Against Amitabh Bachchan, KBC Over A Quiz Question

പോപ്പുലർ ടെലിവിഷൻ ഷോ ആയ കോൻ ബനേഗാ ക്രോർപതിയിലെ ചോദ്യത്തിന്റെ പേരിൽ നടനും അവതരകാനുമായ അമിതാഭ് ബച്ചനെതിരെ കേസ്. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത ഷോയിൽ മനുസ്മൃതിയുമായി ബന്ധപെട്ട് ചോദിച്ച ചോദ്യമാണ് ബച്ചന് കുരുക്കായത്. ഷോയിൽ 640000 രൂപയുടെ ചോദ്യമായിരുന്നു ഇത്. 1927 ഡിസംബർ 25 ന് ഡോ അംബേദ്കറും അനുയായികളും കൂടി കത്തിച്ച പുസ്തകം ഏത് എന്നതായിരുന്നു ചോദ്യം. വിഷ്ണുപുരാണം, മനുസ്മൃതി, ഭഗവദ് ഗീത, ഋഗ്വേദം എന്നിവയായിരുന്നു ഓപ്ഷനുകൾ.

ബച്ചൻ ചോദ്യം ചോദിക്കുന്നതിന്റേയും ഉത്തരം മനുസ്മൃതി എന്ന് പറയുന്നതിന്റേയും ക്ലിപ്പുകൾ വൻ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ബച്ചന് എതിരെ ക്യാംപയ്ൻ തുടങ്ങുകയും ചെയ്തിരുന്നു. ഹിന്ദു വികാരങ്ങൾ വ്രണപെടുത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അംബേദ്കർ മനസ്മൃതി കത്തിച്ച സംഭവത്തെ ഷോയിൽ ബച്ചൻ വിശദീകരിക്കുകയും ചെയ്തതോടെ ബച്ചൻ ഇടത് പ്രചരണം നടത്തുന്നു എന്നും ഹിന്ദു വികാരങ്ങളെ വ്രണപെടുത്തുന്നു എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നത്.

Content Highlights; FIR Against Amitabh Bachchan, KBC Over A Quiz Question