‘നിതീഷ് കുമാർ ഇനി ഒരിക്കലും മുഖ്യമന്ത്രിയാവില്ല’; വോട്ട് രേഖപ്പെടുത്തി ചിരാഗ് പാസ്വാൻ

Nitish Kumar Will Never Be Chief Minister Again, Chirag Paswan Bets

ബിഹാർ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ. നവംബർ 10ന് ശേഷം നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാവില്ലെന്ന് താൻ പേപ്പറിൽ എഴുതി തരാമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം പാസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. നിതീഷ് രഹിത ബിഹാറാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും പാസ്വാൻ വ്യക്തമാക്കി. 

‘നവംബർ 10ന് ശേഷം നിതീഷ് കുമാർ ഇനി മുഖ്യമന്ത്രിയാകില്ലെന്ന് ഞാൻ നിങ്ങൾക്ക് രേഖാമൂലം എഴുതിതരാം. എനിക്കിതിൽ പ്രത്യേക പങ്കൊന്നുമില്ല. ബിഹാർ ഒന്നാമത് എത്തണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. 40 ലക്ഷം ബിഹാർ ജനതയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ ചട്ടക്കൂടിൽ നിന്നുകൊണ്ട് പ്രവർത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പാസ്വാൻ പറഞ്ഞു. ആളുകൾ ആഹങ്കാരം കൊണ്ട് വലിയ ആളുകളെ അധികാരത്തിൽ നിന്ന് പുറത്താക്കിയെന്നും പാസ്വാൻ പറഞ്ഞു. 

ഒന്നാം ഘട്ട തെരഞ്ഞെടുപ്പിന് ശേഷം തന്നെ താൻ പരാജയപ്പെടുമെന്ന ഭയം നിതീഷ് കുമാറിനെ പിന്തുടരുന്നത് വ്യക്തമായിരുന്നു. ആളുകൾ അദ്ദേഹത്തെ തള്ളിപറഞ്ഞു. ഇനിയും നിങ്ങളുടെ വോട്ടുകൾ വെറുതെ പാഴാക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിരവധി വാഗ്ദാനങ്ങളാണ് എൽ.ജെ.പി തെരഞ്ഞെടുപ്പിന് മുന്നോടിയായി നൽകിയിരുന്നത്.  ഉത്തർപ്രദേശ് അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ വലിയ സീതക്ഷേത്രം സീതാമാരിയിൽ പണിയുമെന്നാണ് വാഗ്ദാനങ്ങളിൽ ഒന്ന്. 

എൻഡിഎയുമായി സഖ്യം ചേരാതെ ചിരാഗ് പാസ്വാൻ്റെ എൽ.ജെ.പി പാർട്ടി ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്. മൂന്നാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ചയാണ്. നവംബർ 10ന് തെരഞ്ഞെടുപ്പ് ഫലം വരും. 

content highlights: Nitish Kumar Will Never Be Chief Minister Again, Chirag Paswan Bets