സിബിഐക്ക് വിലക്കേർപെടുത്തിയതിലൂടെ മുഖ്യമന്ത്രി സ്വന്തം തടി രക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് കെ സുരേന്ദ്രൻ

k surendran against pinarayi vijayan

സിബിഐക്ക് വിലക്കേർപെടുത്തി സ്വന്തം തടി സംരക്ഷിക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണ്ണകള്ളക്കടത്ത് കേസിലടക്കം അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തി കൊണ്ടിരിക്കുകയാണെന്നും കൊള്ള മുതൽ പങ്കുപറ്റിയെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയും ചെയ്തപ്പോഴാണ് സിബിഐയെ വിലക്കാൻ തീരുമാനിച്ചതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

അന്വേഷണം തടസ്സപെടുത്തിയാൽ സിബിഐ പെട്ടിയും മടക്കി പോവുമെന്ന് കരുതേണ്ടെന്നും സത്യം തെളിയുന്നതു വരെ കേന്ദ്ര സംഘങ്ങൾ ഇവിടെ തന്നെയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിൽ കേരളം മാത്രം മൌനം പാലിക്കുകയാണെന്നും മറ്റേതെങ്കിലും സംസ്ഥാനമായിരുന്നെങ്കിൽ ഇതാവുമായിരുന്നില്ല അവസ്ഥ. കേരളത്തിന്റെ പ്രതിഷേധം സെലക്ടീവ് ആണെന്നും സുരേന്ദ്രൻ പറഞ്ഞു.

Content Highlights; k surendran against pinarayi vijayan