2021 ഫെബ്രുവരിയിൽ ഭാരത് ബയോടെക്കിൻ്റെ കൊവാക്സിൻ പുറത്തിറക്കും; ഐസിഎംആർ

Bharat Biotech Vaccine Could Launch By February: Government Scientist

ഹെെദരാബാദിലെ ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്ന് നിർമ്മിക്കുന്ന കൊവിഡ് വാക്സിനായ കൊവാക്സിൻ 2021 ഫെബ്രുവരിയിൽ പുറത്തിറക്കാൻ കഴിയുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞർ. ഫേസ് 3 ക്ലിനിക്കൽ ട്രയൽ ഈ മാസം തുടങ്ങുന്ന സാഹചര്യം കണക്കിലെടുത്താണ് വരുന്ന ഫെബ്രുവരിയോടെ വാക്സിൻ പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷ ഐസിഎംആർ ഗവേഷകർ പങ്കുവെച്ചത്. കൊവാക്സിൻ്റെ അന്തിമ ഘട്ട പരീക്ഷണം ഇതുവരെ സുരക്ഷിതവും ഫലപ്രദവുമായാണ് മുന്നോട്ട് പോയതെന്ന് മുതിർന്ന ഐസിഎംആർ ഗവേഷകനായ രജനീകാന്ത് പറഞ്ഞു. 

2021 ജൂണിലെ വാക്സിൻ ലഭ്യമാക്കാനാകൂ എന്നാണ് ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ടവർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഫെബ്രുവരിയോടുകൂടി പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ബ്രിട്ടീഷ് കമ്പനി ആസ്ട്ര സെനീക്കയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിനാണ് ഇന്ത്യയിൽ ആദ്യം ലഭ്യമാവുകയെന്നാണ് റിപ്പോർട്ടുകൾ. ഇതിൻ്റെ ഫേസ് 3 ട്രയൽ പുരോഗമിക്കുകയാണ്. ഈ വർഷം ഡിസംബറിൽ തന്നെ വാക്സിൻ ലഭ്യമായേക്കും. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കൊവിഷീൽഡ് ഇന്ത്യയിൽ നിർമ്മിക്കുന്നത്. 

content highlights: Bharat Biotech Vaccine Could Launch By February: Government Scientist