ബിഹാർ തെരഞ്ഞെടുപ്പ്; എല്ലാ ജാതിമതസ്ഥരേയും ഉൾപ്പെടുത്തികൊണ്ടുള്ള സർക്കാരായിരിക്കും ആർജെഡിയുടേത്; തേജസ്വി യാദവ്

Bihar polls: 'People from all castes should come to form RJD government', says Tejashwi Yadav

എല്ലാ ജാതിമതസ്ഥരേയും ഉൾപ്പെടുത്തികൊണ്ടായിരിക്കും ആർജെഡി സർക്കാർ രൂപിക്കരിക്കുക എന്ന് മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. ബിഹാറിൽ ആർജെഡി സർക്കാർ  രൂപികരിക്കാൻ എല്ലാ ജാതിമതസ്ഥരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച സഹൻസയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സർക്കാർ ഉണ്ടാക്കാൻ എല്ലാ ജാതിക്കാരും മുന്നോട്ട് വരണം. ദളിത്, മാഹാദളിത്, മുന്നാക്ക വിഭാഗം, പിന്നാക്ക വിഭാഗം തുടങ്ങി എല്ലാവരും ഒന്നിക്കണം. ഞാൻ എല്ലാവരേയും ഒരുപോലെയാണ് പരിഗണിക്കുന്നത്. എല്ലാ വിഭാഗങ്ങളും ചേർന്ന് രൂപീകരിക്കുന്ന സർക്കാരാണ് ഞങ്ങളുടെ ലക്ഷ്യം. തേജസ്വി യാദവ് പറഞ്ഞു.  ജനങ്ങൾക്കായി യാതൊന്നും ചെയ്യാത്ത സർക്കാരാണ് നിതീഷ് കുമാറിൻ്റേതെന്നും കഴിഞ്ഞ 15 വർഷത്തെ നിതീഷിൻ്റെ ഭരണം സംസ്ഥാനത്തെ ജനങ്ങൾക്ക് ദുരിതം മാത്രമെ സമ്മാനിച്ചിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു. 

അതേ സമയം ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണങ്ങൾ ഇന്ന് അവസാനിക്കും. ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിൽ 78 മണ്ഡലങ്ങളാണ് ബൂത്തിലെത്തുന്നത്. പതിനഞ്ച് ജില്ലകളിലെ 78 മണ്ഡലങ്ങളിലായി ആകെ 1,195 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 

content highlights: Bihar polls: ‘People from all castes should come to form RJD government’, says Tejashwi Yadav