തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിക്കിടെ നാടകീയ രംഗങ്ങള്‍. കേസുമായി ബന്ധപ്പെട്ട വീട്ടില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ കുടുംബം അംഗീകരിക്കാന്‍ തയാറാകാതിരുന്നതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മയക്കു മരുന്ന് കേസിലെ പ്രധാനപ്രതി അനൂപുമായി ബിനീഷിന്റെ ബന്ധങ്ങള്‍ ശരി വെക്കുന്നതായിരുന്നു രേഖകളെന്നാണ് വിവരം.
പരിശോധനക്കിടെ എന്‍ഫോഴ്സ്മെന്റ് ഉദ്യാഗസ്ഥര്‍ക്ക് ലഭിച്ച രേഖകള്‍ ഇവരുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തതാണെന്ന് സമ്മതിക്കാന്‍ കുടുംബം തയാറില്ല. രേഖകളില്‍ സാക്ഷ്യപ്പെടുത്താന്‍ കുടുംബം വിസമ്മതിച്ചതോടെ ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തന്നെ കാത്തു നിന്നു. ബുധനാഴ്ച്ച രാവിലെ എത്തിയ ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെയും വീട്ടില്‍ തുടരുകയാണ്.
ബിനീഷിന്റെ ബന്ധം സൂചിപ്പിക്കുന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടു വന്ന് വെച്ചതാണെന്നാണ് കുടുംബത്തിന്റെ വാദം. ഇവരുടെ അഭിഭാഷകനെയും വീട്ടുകാര്‍ ബന്ധപ്പെട്ടിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട റെയ്ഡിലാണ് രേഖകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് മഹസര്‍ രേഖകള്‍ തയാറാക്കുന്ന നടപടിലേക്ക് കടന്ന ശേഷമാണ് രേഖകള്‍ സാക്ഷ്യപ്പെടുത്താന്‍ ബിനീഷിന്റെ ഭാര്യ വിസമ്മതിച്ചത്. ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ചായിരുന്നു അനിശ്ചിതത്വം.
അതേസമയം, രേഖകള്‍ സാക്ഷ്യപ്പെടുത്താത്തതില് വീട്ടില്‍ തുടര്‍ന്ന അന്വേഷണ സംഘത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത് വന്നു. ബിനീഷിന്റെ ഭാര്യയെയും വീട്ടിലുള്ളവരെയും കാണാന്‍ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അന്വേഷണ സംഘം സമ്മതിച്ചില്ല. ഇതോടെ വീടിന് മുന്നില്‍ ബന്ധുക്കള്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.
Content Highlight: Enforcement Directorate raid on Bineesh Kodiyeri’s house