വോട്ടെണ്ണൽ നിർത്തിവെയ്ക്കണമെന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡൻ്റുമായ ഡോണാൾഡ് ട്രംപിനെ പരിഹസിച്ച് ഗ്രെറ്റ തൻബെർഗ്. ‘വളരെ പരിഹാസ്യകരം. തൻ്റെ ദേഷ്യം നിയന്ത്രിക്കാനുള്ള എന്തെങ്കിലും കാര്യങ്ങൾ ഡോണാൾഡ് ട്രംപ് ചെയ്യണം. ഇതിന് ശേഷം സുഹൃത്തിൻ്റെ ഒപ്പം പഴയൊരു സിനിമ പോയി കാണുക. ചിൽ ഡോണാൾഡ് ചിൽ’ എന്നാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ട്രംപിൻ്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ഗ്രെറ്റയുടെ പ്രതികരണം. പ്രശസ്തയായ സ്വീഡിഷ് കാലാവസ്ഥാ പരിസ്ഥിതി പ്രവർത്തകയാണ് 17 കാരിയായ ഗ്രെറ്റ തൻബെർഗ്. ട്രംപിൻ്റെ നിരന്തര വിമർശകയും കാലാവസ്ഥ വ്യതിയാന വിഷയത്തിൽ ട്രംപിൻ്റെ നിലപാടിനെതിരെ പലതവണ രംഗത്തുവന്ന ആളുമാണ് ഗ്രെറ്റ.
So ridiculous. Donald must work on his Anger Management problem, then go to a good old fashioned movie with a friend! Chill Donald, Chill! https://t.co/4RNVBqRYBA
— Greta Thunberg (@GretaThunberg) November 5, 2020
2019ൽ ഗ്രെറ്റ വിമർശിച്ചുകൊണ്ട് ട്രംപ് ട്വീറ്റ് ചെയ്ത അതേ വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് ഗ്രെറ്റ ട്വീറ്റ് ചെയ്തത്. വളരെ പരിഹാസ്യകരം. തൻ്റെ ദേഷ്യം നിയന്ത്രിക്കാനുള്ള എന്തെങ്കിലും കാര്യങ്ങൾ ഗ്രെറ്റ ചെയ്യണം. ഇതിന് ശേഷം സുഹൃത്തിൻ്റെ ഒപ്പം പഴയൊരു സിനിമ പോയി കാണുക. ചിൽ ഗ്രെറ്റ ചിൽ എന്നായിരുന്നു ട്രംപിൻ്റെ 2019ലെ ട്വീറ്റ്.
So ridiculous. Greta must work on her Anger Management problem, then go to a good old fashioned movie with a friend! Chill Greta, Chill! https://t.co/M8ZtS8okzE
— Donald J. Trump (@realDonaldTrump) December 12, 2019
ലോകത്ത് സ്വാധീനം ചെലുത്തിയ വ്യക്തിയായി ടെെം മാഗസീൻ ഗ്രെറ്റയെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ട്രംപ് അന്ന് ട്വീറ്റ് ചെയ്തത്. ട്രംപ് വിമർശിച്ച അതേ രീതിയിൽ പരിഹസിച്ച ഗ്രെറ്റയുടെ ട്വീറ്റ് ഇതോടെ വെെറലായിരിക്കുകയാണ്. ഇതുവെര 10 ലക്ഷം ആളുകളാണ് ട്വീറ്റ് ലെെക്ക് ചെയ്തത്.
how it started: how it’s going: pic.twitter.com/VbyeDWPSsl
— CoffeeMaestro (@coffeemaestro_) November 5, 2020
content highlights: “Chill, Donald, Chill”: Greta Thunberg Trolls Trump With His Own Words