തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര കേന്ദ്ര കഥാപാത്രത്തെ അതരിപ്പിക്കുന്ന മൂക്കുത്തി അമ്മൻ ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ബിഗ് ബോസ് തമിഴ് സ്ഥാനാർത്ഥിയും മോഡലുമായ മീര മിഥുൻ. വിവാഹിതനായ ആളുമായി പ്രണയബന്ധം വെച്ച നയൻതാരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും ഇത് ഏറെ അപമാനകരമാണെന്നുമാണ് മീര ട്വിറ്ററിൽ കുറിച്ചത്.
A woman in relationship with a married man is doing the role of our hindugod "Amman",does she even know who "Amman" is ?!All this nonsense shameless casting insulting our hindu god happens only in tamilnadu by these worthless #kollywood people.Won't tamil leaders open mouth now https://t.co/C6syIWOGoG
— Thamizh Selvi Mani (@meera_mitun) November 2, 2020
നയൻതാരക്ക് അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഇത്ര വിവേക ശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദേവതയെ അപമാനിക്കുന്നതാണ്. തമിഴ്നാട്ടില് മാത്രമേ ഇങ്ങനെ നടക്കുകയുള്ളു എന്നുമാണ് മീര മിഥുൻ ട്വിറ്റ് ചെയ്തത്. എന്നാൽ മീരയുടെ ട്വീറ്റിനെതിരെ ലേഡി സൂപ്പർ സ്റ്റാറിന്റെ ആരാധകരും രംഗത്ത് എത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും ഇത് തമ്മിൽ കൂട്ടികുഴക്കേണ്ടതില്ലെന്നുമാണ് ആരാധകർ നൽകിയ മറുപടി.
Content Highlights; mookuthi amman tamil movie