കോൺഗ്രസിന്റെ പരാജയത്തെ അംഗീകരിക്കുന്നതാണ് വോട്ടിങ് യന്ത്രത്തെ കുറിച്ചുള്ള രാഹുലിന്റെ പരാമർശമെന്ന് ചിരാഗ് പസ്വാൻ

On Rahul Gandhi's Voting Machine Remark, Chirag Paswan's

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ കോണഗ്രസിന്റെ പരാജയത്തെ അംഗീകരിക്കുന്നതാണ് വോട്ടിങ് യന്ത്രത്തെ കുറിച്ച് കോണഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശമെന്ന്ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പസ്വാൻ. ഇലക്രോണിക് വോട്ടിങ് മെഷീൻ (ഇവിഎം) അല്ല മോദി വേട്ടിങ് മെഷീൻ (എംവിഎം) എന്നായിരുന്നു രാഹുലിന്റെ പരാമർശം. രാഹുലിന്റെ പരാമർശത്തിലൊളിഞ്ഞിരിക്കുന്ന പരാജയ ഭീതി ബിജെപി എൽജെപി സഖ്യത്തിന് അനുകൂലമാണെന്ന് ചിരാഗ് പസ്വാൻ പറഞ്ഞു.

വോട്ടിങ് മെഷീനുകളെ കുറിച്ച് കോൺഗ്രസോ മഹാഗഡ്ബന്ധനോ മുമ്പ് ഒരിക്കലും ചർച്ച ചെയ്ത് കണ്ടിട്ടില്ലെന്നും ഇപ്പോൾ തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ സ്ഥിതിക്ക് അവർ സ്വയം ഒഴിവു കഴിവുകൾ കണ്ടെത്തുകയാണെന്നും ചിരാഗ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെന്നും എൽജെപിയുമായി സഹകരിച്ച് സർക്കാർ രൂപീകരിക്കുമെന്നുമാണ് ചിരാഗ് പസ്വാൻ അവകാശപെടുന്നത്. 130 നിയോജക മണ്ഡലങ്ങളിൽ എൽജെപി സ്ഥാനാർത്ഥികളും ഇത്തവണ മത്സരിക്കുന്നുണ്ട്.

Content Highlights; On Rahul Gandhi’s Voting Machine Remark, Chirag Paswan’s “Good Sign” Jibe