അവസാനഘട്ട പോളിങ്ങിനിടെ ബിഹാറില്‍ വോട്ടിംഗ് മെഷിനുകള്‍ക്ക് വ്യാപക ക്രമക്കേട്; ആരോപണവുമായി ആര്‍ജെഡി

പാട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍രെ അവസാനഘട്ട പോളിങ്ങിനിടെ വോട്ടിംഗ് മെഷീനുകള്‍ വ്യാപകമായി കേടായതായി പരാതി. 78 മണ്ഡലങ്ങളിലായി നടക്കുന്ന മത്സരത്തില്‍ രാവിലെ 11 മണിവരെ 19.77 ശതമാനം വോട്ടാണ് രേഖപ്പെടുത്താനായത്. രാവിലെ ഏഴിന് ആരംഭിച്ച പോളിംഗ് വൈകിട്ട് ആറിന് അവസാനിക്കാനിരിക്കെയാണ് വോട്ടിംഗ് മെഷീനിസലെ ക്രമക്കേട് ചൂണ്ടികാട്ടി ആര്‍ജെഡി രംഗത്ത് വന്നത്.

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ 15 ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. മഹാദളിതുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും, മുസ്ലീം വോട്ടുകളും നിര്‍ണ്ണായകമായ സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ മേഖലകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 1,204 സ്ഥാനാര്‍ത്ഥികളാണ് 78 മണ്ഡലങ്ങളില്‍ നിന്നായി മത്സരിക്കുന്നത്.

അതേസമയം, നിതീഷ് കുമാര്‍ ക്ഷീണിതനാണെന്നും ബിഹാര്‍ ഭരിക്കാന്‍ നിതീഷിന് ഇനി അവസരം കിട്ടില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. ജെഡിയു, ആര്‍ജെഡി, ബിജെപി, കോണ്‍ഗ്രസ്, എന്നിവകക് പുറമെ എഐഎംഎ അടക്കമുള്ള ചെറു കക്ഷികള്‍ ഉള്‍പ്പെട്ട മൂന്നാം മുന്നണിയും മത്സരരംഗത്തുണ്ട്.

Content Highlight: Bihar Election 2020 live updates: Bihar records 19.77% voter turnout till 11am