കമല ഈ ഗ്രാമത്തിന് അഭിമാനം; ആഘോഷങ്ങൾക്ക് തുടക്കമിട്ട് തമിഴ്നാട്ടിലെ  തിരുവാരൂർ ഗ്രാമം

‘Pride of our village’: Tiruvarur celebrates the victory of Kamala Harris

അമേരിക്കൻ വെെസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിൻ്റെ വിജയത്തിൽ പങ്കുചേർന്ന് തമിഴ്നാട്ടിലെ തിരുവാരൂർ ഗ്രാമം. കമലയ്ക്ക് വേണ്ടി കോലം വരച്ചും പോസ്റ്റർ പതിപ്പിച്ചുമാണ് കമലാ ഹാരിസിൻ്റെ അമ്മ ശ്യാമള ഗോപാലിൻ്റെ ജന്മദേശമായ തിരുവാരൂരുകാർ കമലയുടെ വിജയം ആഘോഷിക്കുന്നത്. അഭിനന്ദനങ്ങൾ കമല ഹാരിസ്, വണക്കം അമേരിക്ക, ഗ്രാമത്തിൻ്റെ അഭിമാനം എന്നിങ്ങനെ എഴുതിയ കോലങ്ങളാണ് തിരുവാരൂരിലെ വീടുകളുടെയെല്ലാം മുറ്റത്ത് പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ സമയത്തും കമലയ്ക്ക് അഭിവാദ്യമർപ്പിച്ച് തിരുവാരൂർ ഗ്രാമവാസികൾ രംഗത്തെത്തിയിരുന്നു.

തമിഴ്നാട്ടിലെ തിരുവാരൂർ ഗ്രാമത്തിൽ നിന്നുള്ള ശ്യാമള ഗോപാലനും അമേരിക്കയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ജമെെക്കയിൽ നിന്നുള്ള ഡോണാൾഡ് ഹാരിസിനെയാണ് അവർ വിവാഹം ചെയ്തത്. 1964ലാണ് ഇവർക്ക് കമല ജനിക്കുന്നത്. പിന്നീട് വിവാഹബന്ധം വേർപെടുത്തുകയും കമല അമ്മയുടെ ഒപ്പം വളരുകയുമായിരുന്നു. 2009ൽ ശ്യാമള മരണപ്പെട്ടു. ഡൽഹിയിൽ താമസിക്കുന്ന കമലാഹാരിസിൻ്റെ അമ്മാവനായ ഗോപാലൻ ബാലചന്ദ്രൻ കമലയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ യുഎസിലേക്ക് പോകാൻ ഒരുങ്ങുകയാണ്. 

Content highlights: ‘Pride of our village’: Tiruvarur celebrates the victory of Kamala Harris