ഭോപ്പാല്‍: മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും ലീഡ് നിലനിര്‍ത്തി ബിജെപി. ബിഹാറില്‍ കേവല ഭൂരിപക്ഷം കടക്കാനായതിന്റെ ആവേശത്തിനിടെയാണ് മധ്യപ്രദേശും ബിജെപിക്ക് അനുകൂലമാകുന്നത്.
മധ്യപ്രദേശില്‍ 28 നിര്‍ണായക മണ്ഡലങ്ങളില്‍ പതിനെട്ട് ഇടത്ത് ബിജെപി ലീഡ് നേടി. ഇതോടെ ശിവരാജ് സിംഗ് സര്‍ക്കാരിന് ഭരണം നിലനിര്‍ത്താനാകുമെന്ന് ഉറപ്പായി. ഉപതെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ രണ്ട് സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്.
അതേസമയം, ബിഹാറില്‍ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം 105 സീറ്റുകളിലേക്ക് താണു. തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വെച്ചാണ് മഹാസഖ്യം പിന്നിലായിരിക്കുന്നത്.
Content Highlight: BJP leading in By-Elections also