റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

Arnab Goswami got bail on the supreme court

ആത്മഹത്യാ പ്രേരണ കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അമ്പതിനായിരം രൂപ കെട്ടിവെച്ച് അർണബിനെയും മറ്റ് രണ്ട് പ്രതികളേയും മോചിപ്പിക്കണമെന്ന് നിർദേശിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് ഹർജി പരിഗണിച്ച് ജാമ്യം അനുവദിച്ചത്.

സംസ്ഥാന സർക്കാർ വിരോധം തീർക്കാൻ ശ്രമിക്കുമ്പോൾ അത് കണ്ട് നിൽക്കാനാകില്ലെന്ന് നേരത്തെ വാക്കാൽ കോടതി നിരീക്ഷിച്ചിരുന്നു. ആത്മഹത്യ പ്രേരണ എങ്ങനെയാണ് ഈ കേസിൽ വരികയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. പണം നൽകാനുള്ളതിന്റെ പേരിൽ ആത്മഹത്യ പ്രേരണ കേസ് ചുമത്താൻ കഴിയില്ലെന്നും ചന്ദ്രചൂഡ് വാക്കാൽ നിരീക്ഷിച്ചു.

ജാമ്യ ഉത്തരവ് നടപ്പിലാക്കിയ ശേഷം അത് തങ്ങളെ അറിയിക്കണമെന്നും കോടതി ആവശ്യപെട്ടിട്ടുണ്ട്. എട്ട് ദിവസങ്ങൾക്ക് ശേഷമാണ് അർണാബിന് ജാമ്യം അനുവദിക്കുന്നത്. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അർണബിന്റെ ആവശ്യം മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് അർണബ് സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights; Arnab Goswami got bail on the supreme court