സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ഇഡി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ധേഹത്തിന്റെ ടീമും അറിഞ്ഞാണ് നയതന്ത്ര ചാനൽ വഴിയുള്ള കള്ളക്കടത്ത് നടന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സ്വർണത്തിനു പുറമേ ഇലക്ട്രോണിക് സാധനങ്ങളും നയതന്ത്ര ചാനൽ വഴി കടത്തിയിട്ടുണ്ടെന്നും കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ ഇഡി ചൂണ്ടിക്കാട്ടി. സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരന്നുവെന്നാണ് ഇഡി കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നത്. ശിവശങ്കറിന്റെ ടീമിനും ഇക്കാര്യത്തെ കുറിച്ച് അറിവുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ ടീം പ്രവർത്തിക്കുന്നത്.
ലൈഫ് മിഷൻ കോഴ ഇടപാടുകളെ കുറിച്ചും ഈ ടീമിന് അറിയാമായിരുന്നുവെന്ന് ഇഡി പറഞ്ഞു. കോഴ ഇടപാടുകൾ ശിവശങ്കർ അറിഞ്ഞിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. ഒരു കോടി രൂപ ലോക്കറിൽ സൂക്ഷിക്കാൻ ഉപദേശിച്ചത് ശിവശങ്കർ ആണെന്ന് സ്വപ്ന പറഞ്ഞു. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കൊണ്ടു വന്നതും കോഴ ഇടപാടിന് വഴി തെളിയിച്ചതും ശിവശങ്കറായിരുന്നുവെന്നും ഇഡിയുടെ കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ട്.
Content Highlights; gold smuggling case, ed report against cm office