ഞാൻ അദ്ദേഹത്തിൻ്റെ ചാനൽ ഓണാക്കുക പോലും ചെയ്യാറില്ല; അർണബിൻ്റെ ജ്യാമഹർജി പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഡ്

2018 ൽ ആത്മഹത്യ ചെയ്ത ഇൻ്റീരിയർ ഡിസെെനർ അൻവേ നായിക്കുമായി ബന്ധപ്പെട്ട ആത്മഹത്യ പ്രേരണ കേസിൽ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ ജാമ്യപേക്ഷ സുപ്രീം കോടതി പരിഗണിച്ചു. സുപ്രീം കോടതി ജസ്റ്റിസുമാരായ ഡി വെെ ചന്ദ്രചൂഡ്, ഇന്ദിര ബാനർജി എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തി സ്വാതന്ത്ര്യം സംബന്ധിച്ച വാദങ്ങളാണ് കോടതിയിൽ അരങ്ങേറിയത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിലപാടുകൾ ഉണ്ടാവാൻ പാടില്ലെന്ന് കോടതി പറഞ്ഞു. 

കുടിശ്ശികയായി പണം ലഭിക്കാത്തതിൻ്റെ പേരിൽ സാമ്പത്തിക സമ്മർദ്ദം കാരണം അൻവേ നായിക് ആത്മഹത്യ ചെയ്തു. ഇത് ഒരാളെ കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യുന്നതിന് ഉതകുന്ന കേസാണോ എന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചത്. ഇതിനിടയിൽ ഞാൻ അദ്ദേഹത്തിൻ്റെ ചാനൽ കാണാറില്ല, അത് ഓണാക്കുക പോലും ചെയ്യറില്ലെന്നും ജസ്റ്റിസ് കോടതിയിൽ പറഞ്ഞു. 

രൂക്ഷമായ വാദപ്രതിവാദമാണ് ജാമ്യ ഹർജി പരിഗണിക്കവെ കോടതിയിൽ നടന്നത്. മുതിർന്ന അഭിഭാഷകനായ ഹരീഷ് സാൽവെയാണ് സുപ്രീം കോടതിയിൽ അർണബ് ഗോസ്വാമിയ്ക്ക് വേണ്ടി ഹാജരായത്. അറസ്റ്റ് നടപടി നിയമ വിധേയമല്ലെന്ന വാദമാണ് അർണബിന് വേണ്ടി അഭിഭാഷകൻ ഉയർത്തിയത്. അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കബിൽ സിബൽ മഹാരാഷ്ട്ര സർക്കാരിന് വേണ്ടിയും കോടതിയിൽ ഹാജരായി. 

content highlights: “I Don’t Watch His Channel But…”: Supreme Court On Arnab Goswami Bail