അതിർത്തിയിൽ നിന്നുള്ള ഇന്ത്യ-ചെെന പിൻമാറ്റം മൂന്ന് ഘട്ടങ്ങളിലായി നടത്തും; ഒരാൾച്ചക്കുള്ളിൽ പിൻമാറ്റം

India, China Agree On 3-Step Disengagement Plan In Pangong: Report

കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് മൂന്ന് ഘട്ടങ്ങളായി സെെന്യത്തെ പിൻവലിക്കാനുള്ള രൂപരേഖ തയ്യാറായി. നവംബർ 6ന് ചുഷുലിൽ നടന്ന എട്ടാം കോർപസ് കമാൻഡർ ചർച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള  സേന പിൻമാറ്റത്തിന്‌ ധാരണയായത്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ജോയിൻ്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ, ഡയറക്ടറേറ്റ് ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ബ്രിഗേഡിയർ ഗായ് എന്നിവർ പങ്കെടുത്തിരുന്നു.

പിൻമാറ്റത്തിൻ്റെ ഭാഗമായി ടാങ്കുകൾ, കവചിത വാഹനങ്ങൾ, ഉൾപ്പെടെയുള്ളവ ലെെൻ ഓഫ് ആക്ച്വൽ കണ്ട്രോളിൽ നിന്ന് നിശ്ചിത അകലത്തിലേക്ക് മാറ്റേണ്ടതാണ്. ടാങ്കുകളുടേയും കവചിത വാഹനങ്ങളുടേയും പിൻമാറ്റം ഒരു ദിവസത്തിനകം നടപ്പാക്കാക്കേണ്ടതാണ്. പാംഗോങ് തടാകത്തിൻ്റെ വടക്കൻ തീരത്താണ് വിൻവാങ്ങലിൻ്റെ രണ്ടാംഘട്ടം നടക്കുക. ഇവിടുത്തെ ധാരണ പ്രകാരം മൂന്ന് ദിവസത്തേക്ക് ഇരുപക്ഷവും 30 ശതമാനം സെെനികരെ ദിവസേന പിൻവലിക്കേണ്ടതാണ്. മൂന്നാമത്തേയും അവസാനത്തേയും ഘട്ടത്തിൽ പാംഗോങ് തടാകത്തിൻ്റെ തെക്കൻ തീരത്തെ അതത് സംസ്ഥാനങ്ങളിൽ നിന്ന് ഇരുപക്ഷവും പിന്മാറേണ്ടതാണ്. 

content highlights: India, China Agree On 3-Step Disengagement Plan In Pangong: Report