പാഠങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് അഭിനയിക്കുന്ന വിദ്യാര്‍ത്ഥിയെ പോലെയാണ് രാഹുല്‍ ഗാന്ധി: ഒബാമ

വാഷിങ്ടണ്‍: പാഠങ്ങള്‍ അറിയില്ലെങ്കിലും അറിയാമെന്ന് നടിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഭാവമാണ് രാഹുല്‍ ഗാന്ധിക്കെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. രാഷ്ട്രീയ ഓര്‍മ്മ കുറിപ്പുകള്‍ ഉള്‍പ്പെടുത്തി ഒബാമ എഴുതിയ എ പ്രൊമിസ്ഡ് ലാന്റ് എന്ന പുസ്തകത്തിലാണ് രാഹുല്‍ഗാന്ധിയെ കുറിച്ചുള്ള ഒബാമയുടെ പരാമര്‍ശം. രാഹുല്‍ ഗാന്ധിക്ക് പുറമേ ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, അന്നത്തെ പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സ്, ജോ ബൈഡന്‍ തുടങ്ങിയവരെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത നേതാവെന്ന് രാഹുല്‍ ഗാന്ധിയെ പരാമര്‍ശിക്കുമ്പോള്‍ കളങ്കമേല്‍ക്കാത്ത വ്യക്തിയെന്ന വിശേഷണമാണ് മന്‍ മോഹന്‍ സിങ്ങിന് നല്‍കിയത്. സത്യസന്ധതയുള്ള വ്യക്തിയെന്നും ബരാക്ക് ഒബാമ പുസ്തകത്തില്‍ മന്‍മോഹന്‍ സിങ്ങിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

2017 ല്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന രാഹുല്‍ ഗാന്ധിയുമായി ഒബാമ നേരിട്ട് കണ്ട് സംസാരിച്ചത്. 2015 ല്‍ റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായും ബരാക്ക് ഒബാമ ഇന്ത്യയിലെത്തിയിട്ടുണ്ട്.

Content Highlight: Barack Obama about Rahul Gandhi in his book