പാട്ന: ബിഹാറില്‍ ഇന്ന് തെരഞ്ഞെടുപ്പ് ഫല അവലോകന യോഗം ചേരും. തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എന്‍ഡിഎ യോഗമെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നെങ്കിലും പ്രധാനമന്ത്രിയുടെ അടക്കം പിന്തുണ നിതീഷ് കുമാറിന് ആശ്വാസം പകരുന്നുണ്ട്.
പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ തന്നെ തീരുമാനിക്കട്ടെയെന്നും സ്ഥാനത്തിനായി അവകാശ വാദം ഉന്നയിക്കില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിക്കാതെ വന്നതോടെയാണ് നിതീഷ് ഇത്തരമൊരു പ്രതികരണം പങ്കുവെച്ചത്.എന്നാല്‍, പ്രധാനമന്ത്രിയടക്കം നിതീഷ് തന്നെയായിരിക്കും ബിഹാറിന്റെ മുഖ്യമന്ത്രിയെന്ന് വെളിപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും ഇന്ന് ചേരുന്ന യോഗത്തിലുണ്ടാവും. ഇതിനിടെ ആഭ്യന്തരം, ധനം, വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈയടക്കാന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. ബിജെപിയും ജെഡിയുവും കൂടാതെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച, വികാസ് ശീല് ഇന്സാന് പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുക്കും. തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും നാല് സീറ്റ് വീതം ലഭിച്ചിരുന്നു.
Content Highlight: NDA held meeting today to confirm CM in Bihar