ബിഹാറില്‍ മുഖ്യമന്ത്രി പദത്തിലേക്ക് നിതീഷ് കുമാര്‍ തന്നെ;സത്യപ്രതിജ്ഞ ചടങ്ങ് തിങ്കളാഴ്ച്ച

പാട്‌ന: അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കി ബിഹാര്‍ മുഖ്യമന്ത്രി പദവിയിലേക്ക് നിതീഷ് കുമാര്‍ തന്നെയെന്ന് ഉറപ്പിച്ച് എന്‍ഡിഎ യോഗം. ഇതോടെ തുടര്‍ച്ചയായ നാലാം തവണയും ബിഹാറിന്റെ അമരക്കാരനെന്ന പദവിയിസേക്കാണ് നീതീഷിന്റെ ഉയര്‍ച്ച. ഇന്ന് ചേര്‍ന്ന എന്‍ഡിഎ യോഗത്തിലാണ് തീരുമാനം.

തിങ്കളാഴ്ച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനും യോഗത്തില്‍ തീരുമാനമായി. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന നിബന്ധന മുന്നില്‍ വെച്ചാണ് മുഖ്യമന്ത്രി പദത്തിലേക്കുള്ള നിതീഷിന്റെ കാല്‍വെയ്പ്പ്. വ്യക്തമായ ഭൂരിപക്ഷം കാഴ്ച്ചവെക്കാന്‍ സാധിക്കാത്തതിനാല്‍ മുഖ്യമന്ത്രി പദത്തിനായി വാശി പിടിക്കില്ലെന്ന് നിതീഷ് കുമാര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കളുടെ നേരത്തെ മുതല്‍ നിതീഷിനൊപ്പമായുന്നു.

പ്രധാന വകുപ്പുകള്‍ വേണമെന്ന് ബിജെപിയും അവകാശ വാദം ഉന്നയിച്ചിരുന്നു. ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ക്കായിരുന്നു ബിജെപിയുടെ ചരടുവലി. സഖ്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കാണെങ്കിലും മറ്റൊരു മഹാരാഷ്ട്ര ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കമാിതെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അഭ്യൂഹങ്ങള്‍ ഉയര്‍ന്ന സമയത്ത് മഹാസഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന്‍ നിതീക്ഷിനെ ക്ഷണിച്ചത് മുന്നില്‍ കണ്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം.

അതേസമയം, മന്ത്രിസഭ രൂപീകരണം ചര്‍ച്ച ചെയ്യാന്‍ ഉച്ചക്ക് ശേഷം വീണ്ടും യോഗം ചേരും.

Content Highlight: Nitish Kumar, set to be Chief Minister of Bihar