തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല; തീരുമാനം രക്ഷിതാക്കളുടെ അഭിപ്രായം മാനിച്ച്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഈ മാസം 16 ന് തുറക്കാനിരുന്ന സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് സ്‌കൂളുകള്‍ ഉടന്‍ തുറക്കുന്ന നടപടി നീട്ടിയത്.

നവംബര്‍ 16 മുതല്‍ 9 മുതല്‍ 12 വരെ ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ രക്ഷിതാക്കളുമായുടെ ആശയ വിനിമയത്തില്‍ വിരുദ്ധ അഭിപ്രായങ്ങളാണ് ഉയര്‍ന്നത്. നവംബര്‍ 16 മുതല്‍ കോളേജുകള്‍ തുറക്കാനുള്ള തീരുമാനവും മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ഡിസംബര്‍ രണ്ടിന് റിസര്‍ച്ച് സ്‌കോളര്‍മാര്‍ക്കും സയന്‍സ്, ടെക്‌നോളജി വിഷയങ്ങളിലെ അവസാന വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും മാത്രമായി കോളേജ് തുറക്കുമെന്ന് പുതിയ അറിയിപ്പില്‍ സര്‍ക്കാര്‍ അറിയിച്ചു. മറ്റ് കോഴ്‌സുകളുടെ കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കും.

Content Highlight: Schools will not open in Tamil Nadu soon amid Covid