മണ്ഡല കാലത്തിന് തുടക്കം; ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ആലോചന

പത്തനംതിട്ട: മണ്ഡലകാലത്തിന് ഇന്ന് ആരംഭമായതോടെ ശബരിമലയിലേക്ക് ഭക്തര്‍ എത്തി തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിദിനം ആയിരം പേര്‍ക്കാണ് പ്രവേശനാനുമതി. മണ്ഡലകാലം ആരംഭിച്ചതോടെ മാളികപ്പുറത്തും സന്നിധാനത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിയിച്ചു.

വരും ദിവസങ്ങലില്‍ കൂടുതല്‍ ഭക്തരെ ദിവസേന പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

അതേസമയം, സര്‍ക്കാര്‍ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ പ്രസ്താവന വിലകുറഞ്ഞതാണെന്ന് മന്ത്രി ചൂണ്ടികാണിച്ചു. പ്രസ്താവന ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് സംശയിക്കണെമെന്നും കടകംപള്ളി പറഞ്ഞു. നേരത്തെ ശബരിമലയില്‍ നിയന്ത്രണങ്ങളേള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കരിനെതിരെയും ബിജെപി നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Content Highlight: Kerala Government to allowing more pilgrims to Sabarimala after analyzing the situation