ബിഹാറിൽ ശക്തമായ പ്രചാരണം നടന്നിട്ടും മഹാസഖ്യത്തിന് പരാജയം സംഭവിച്ചതിന് കാരണം കോൺഗ്രസാണെന്ന് ആർജെഡി നേതാവ് ശിവാനന്ദ് തിവാരി. മഹാസഖ്യത്തിന് കോൺഗ്രസ് ഒരു വിലങ്ങുതടിയായിരുന്നു. ഇവർ 70 സ്ഥാനാർത്ഥികളെ തെരഞ്ഞടുപ്പിൽ മത്സരിപ്പിച്ചു. എന്നാൽ 70 റാലികൾ പോലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. രാഹുൽ ഗാന്ധി മൂന്ന് ദിവസം മാത്രമാണ് പ്രചാരണത്തിന് വന്നത്. പ്രിയങ്ക വന്നതേയില്ല. ബിഹാറിന് അത്ര പരിചയമില്ലാത്തവരാണ് ഇവിടെയെത്തിയത്. ശിവാനന്ദ് തിവാരി പറഞ്ഞു
ബിഹാറിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകളിൽ മത്സരിക്കുകയെന്നതാണ് കോൺഗ്രസിൻ്റെ രീതിയെന്നും എന്നാൽ പരമാവധി ഇടങ്ങളിൽ കോൺഗ്രസ് ജയിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബിഹാറിൽ തെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിച്ച് നടക്കുമ്പോൾ രാഹുൽ ഗാന്ധി ഷിംലയിലെ പ്രിയങ്ക ഗാന്ധിയുടെ വിട്ടീലേക്ക് പിക്നിക് നടത്തുന്ന തിരക്കിലായിരുന്നു. ഇങ്ങനെയാണോ ഒരു പാർട്ടിയെ കൊണ്ടുനടക്കേണ്ടത്. ശിവാനന്ദ് ചോദിച്ചു.
കോൺഗ്രസിലെ ഇത്തരം പ്രവർത്തികൾ ബിജെപിയ്ക്ക് വളരാനുള്ള വളമാകും എന്ന ആരോപണത്തിൽ യാതൊരു തെറ്റുമില്ലെന്ന് ഇപ്പോൾ തോന്നുന്നുവെന്നും തിവാരി പറഞ്ഞു. ആർജെഡി-കോൺഗ്രസ്-ഇടത് പാർട്ടികൾ എന്നിവർ ഒരുമിച്ച മഹാസഖ്യമാണ് ബിഹാറിൽ മത്സരിച്ചിരുന്നത്. 70 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് 19 സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
content highlights: “Rahul Gandhi Was On Picnic During Polls”: Tejashwi Yadav’s Party Leader