സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണം; കേസന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിയോ കോടതി വിധിയോ നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്തി വിജ്ഞാപനമിറക്കി സര്‍ക്കാര്‍. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറി സജ്ഞയ് കൗളാണ് വിജ്ഞാപനമിറക്കിയത്. സ്വയം കേസേറ്റെടുത്ത് അന്വേഷിക്കാനുള്ള സിബിഐയുടെ അനുമതി പിന്‍വലിക്കുന്നതിന് സിപിഎം- സിപിഐ നേതാക്കള്‍ ഒറ്റക്കെട്ടായി സമ്മതം അറിയിച്ചിരുന്നു.

വിജ്ഞാപനം പുറത്തിറങ്ങിയതോടെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോ, കോടതി ഉത്തരവോ പ്രകാരം മാത്രമേ ഇനി സിബിഐക്ക് കേരളത്തിലെ കേസുകളില്‍ സ്വമേധയാ അന്വേഷണം ആരംഭിക്കാവൂ. ലൈഫ് മിഷന്‍ അഴിമതി കേസ് സിബിഐ നേരിട്ട് ഏറ്റെടുത്തതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് നല്‍കിയിരുന്ന അനുമതി പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Content Highlight: Kerala Government made restrictions to CBI