കർണാടകയ്ക്കും ഹരിയാനയ്ക്കും പിന്നാലെ മധ്യപ്രദേശിലും ലവ് ജിഹാദ് ആരോപിച്ച് ഇതര മതസ്ഥരുടെ വിവാഹം തടയാൻ നിയമം കൊണ്ടുവരുന്നു. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ഈക്കാര്യം അറിയിച്ചത്. അഞ്ച് വർഷം കഠിന തടവ് ശിക്ഷ ലഭിക്കുന്ന രീതിയിലായിരിക്കും നിയമം വ്യവസ്ഥ ചെയ്യുക. അടുത്ത നിയമസഭ സമ്മേളനത്തിൽ നിയമം കൊണ്ടുവരാനാണ് ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്.
ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യും. ഇത്തരം വിവാഹങ്ങൾ നടത്തികൊടുക്കുന്നവരേയും പ്രതിയായി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം സമ്മതപ്രകാരമുള്ള മതംമാറ്റത്തിന് ഒരു മാസം മുമ്പ് കളക്ടർക്ക് അപേക്ഷ നൽകണം. ബിജെപി തന്നെ ഭരിക്കുന്ന കർണാടകയിലേയും ഹരിയാനയിലേയും സർക്കാരുകൾ ഇത്തരത്തിൽ നിയമം കൊണ്ടു വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
content highlights: Law Against ‘Love Jihad’ In Madhya Pradesh Soon, 5 Years’ Jail: Minister