കുട്ടിക്കാലത്ത് രാമായണത്തിലേയും മഹാഭാരതത്തിലേയും ഇതിഹാസ കഥകൾ സ്ഥിരമായി കേൾക്കാറുണ്ടിയരുന്നതിനാൽ തന്റെ ഹൃദയത്തിൽ ഇന്ത്യ ഒരു പ്രത്യേക സ്ഥാനം കൈയ്യടക്കിയിരുന്നതായി മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. അദ്ധേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘എ പ്രോമിസ്ഡ് ലാൻഡി’ലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ വലിപ്പ കൂടുതലോ ലോക ജനസംഖ്യയുടെ ആറിലൊന്ന് ഉൾകൊള്ളുന്നതിന്റേയോ രണ്ടായിരത്തോളം വൈവിധ്യമാർന്ന ഗോത്രങ്ങളുള്ളതിന്റേയോ അല്ലെങ്കിൽ എഴുന്നൂറോളം ഭാഷകൾ ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്നതോ ആയിരിക്കാം ഇന്ത്യ തന്റെ മനസ്സിലിടം നേടിയതിന് പിന്നിലെന്ന് ഒബാമ പുസ്തകത്തിൽ പറയുന്നുണ്ട്.
2010 ൽ യുഎസ് പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യ സന്ദർശിക്കുന്നതിന് കാലങ്ങൾക്ക് മുമ്പ് തന്നെ തന്റെ ചിന്തകളിൽ ഇന്ത്യ സ്ഥാനം പിടിച്ചിരുന്നതായും ആദ്ധേഹം കൂട്ടിച്ചേർത്തു. കുട്ടിക്കാലത്ത് ഇന്തോനേഷ്യയിലാരുന്ന സമയം കേട്ടിരുന്ന രാമായണ- മഹാഭാരത കഥകളോ പൂർവ ദേശങ്ങളിലെ മതങ്ങളിലുണ്ടയിരുന്ന താത്പര്യമോ ദാലും കീമയും പാകം ചെയ്യാൻ പഠിപ്പിച്ച, ബോളിവുഡ് സിനിമകളോട് ആവേശമുണർത്തിയ പാകിസ്താനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കോളേജ് സൌഹൃദങ്ങളോ തനിക്ക് ഇന്ത്യയോടുള്ള ഇഷ്ടത്തിന് പിന്നിലുള്ള കാരണങ്ങളാവാമെന്നും ഒബാമ പുസ്തകത്തിൽ കുറിച്ചു. 2008 ലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലം മുതൽ ആദയ തവണ പ്രസിഡന്റായിരുന്ന കാലത്ത് പാകിസ്ഥാനിൽ നടത്തിയ കടന്നാക്രമണത്തേയും അൽഖ്വയ്ജ തലവൻ ഒസാമ ബിൽ ലാദനെ വധിച്ച സംഭവത്തെ കുറിച്ചും പുസ്തകത്തിൽ പറയുന്നുണ്ട്.
Content Highlights; Spent Childhood Listening To Ramayana, Mahabharata Says Obama In His Book A Promised Land