ട്രംപിൻ്റേത് കുത്തഴിഞ്ഞ ഭരണം; തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന് ബരാക് ഒബാമ

Obama implores Americans to feel ‘a sense of urgency’ about defeating Trump

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രവർത്തികൾക്കെതിരെ മുൻ പ്രസിഡൻ്റ് ബരാക് ഒബാമ രംഗത്ത്. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് ഒബാമ മുന്നറിയിപ്പ് നൽകി. അമേരിക്കയിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ ബൈഡനേക്കാൾ നന്നായി മറ്റൊരാൾക്കും സാധിക്കില്ലന്നും ഒബാമ അഭിപ്രായപെട്ടു.

അമേരിക്കയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യുവ തലമുറക്കിടയിൽ വലിയൊരു ഉണർവാണ് ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണെന്നും ബരാക് ഒബാമ പറഞ്ഞു. അതേ സമയം അമേരിക്കയിൽ രാഷ്ട്രീയ മാറ്റം ആവശ്യമെന്ന് ജോ ബൈഡനും അഭിപ്രായപെട്ടു. ലോകനേതാക്കൾക്ക് ട്രംപിനോട് അതൃപ്തിയുള്ളതായും അദ്ധേഹം കുറ്റപെടുത്തി.

Content Highlights; Obama implores Americans to feel ‘a sense of urgency’ about defeating Trump