ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ സന്നദ്ധ പ്രവർത്തകനാകാൻ തയ്യാറാണെന്ന് അറിയിച്ച് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഹരിയാനയിൽ കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നവംബർ 20 മുതലാണ് ആരംഭിക്കുന്നത്.
ഭാരത് ബോയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം ഹരിയാനയിൽ 20 ന് ആരംഭിക്കും. ആദ്യം വാക്സിൻ സ്വീകരിക്കുന്ന സന്നദ്ധ പ്രവർത്തകനാകാൻ ഞാൻ തയ്യാറാണ് അനിൽ വിജ് ട്വീറ്റ് ചെയ്തു. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങളും വിജയകരമായിരുന്നു. അടുത്ത വർഷം തുടക്കത്തോടെ ഭാരത് ബയോടെക് കൊവിഡ് വാക്സിൻ ലഭ്യമാകുമെന്നാണ് വിവരം.
Content Highlights; Haryana minister Anil Vij volunteers to take first shot of coronavirus vaccine covaxin