ബെംഗളൂരു: ബെംഗളൂരു മയക്കു മരുന്ന കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡയിലായിരുന്ന ബിനീഷ് കോടിയേരിയെ ഇന്നലെ എന്‍സിബി (നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ) അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യല്‍ തുടരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന കോടതി പരിഗണിക്കാനിരിക്കെയാണ് എന്‍സിബിയുടെ ചോദ്യം ചെയ്യല്‍.
ബംഗളൂരു എന്‍സിബി സോണല്‍ ആസ്ഥാനത്ത് ഇന്നലെ രാത്രി മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ബെംഗളൂരു മയക്കു മരുന്ന് കേസില്‍ ബിനീഷിനെതിരെ കേസ് ആദ്യം രജിസ്റ്റര്‍ ചെയ്തത് എന്‍സിബി ആയിരുന്നെങ്കിലും ഇപ്പോഴാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നത്. കേസില്‍ എന്‍സിബി നിലപാട് ബിനീഷിന് നിര്‍ണായകമാണ്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ബിനീഷിനെ പ്രതി ചേര്‍ക്കുന്നതടക്കമുള്ള നടപടികള്‍ നാര്‍ക്കോട്ടിക്സ് സംഘം ആലോചിക്കുക.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ബിനീഷിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തെന്ന് ഇഡി അവകാശപ്പെടുന്ന ഡെബിറ്റ് കാര്‍ഡിനെ കുറിച്ചും, ബിനീഷ് ആരംഭിച്ച കമ്പനികളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയെ അറിയിക്കും.
Content Highlight: NCB questioning Bineesh Kodiyeri from yesterday night