കൊവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനായി ബ്രിക്സ് രാജ്യങ്ങൾ കൂട്ടായി പരിശ്രമിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. ബ്രിക്സ് രാജ്യങ്ങളായ ഇന്ത്യയും ചൈനയും സാധിക്കുമെങ്കിൽ സ്പുടിനിക് 5 വികസിപ്പിക്കണമെന്നും പുടിൻ പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി പന്ത്രണ്ടാമത് ബ്രിക്സ് സമ്മറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻങ്, ബ്രസീലിയൻ പ്രസിഡന്റ് ജെയിർ ബോൾസനാരോ, സൌത്ത് ആഫ്രിക്കൻ പ്രസിഡന്റ് സിരിൽ റമഫോസ തുടങ്ങിയവരും സമ്മിറ്റിൽ പങ്കെടുത്തു. സൌത്ത് ആഫ്രിക്കൻ സുഹൃത്തുക്കളുമായി ചേർന്ന് രണ്ട് വർഷം മുൻപ് ആസൂത്രണം ചെയ്ത ബ്രിക്സ് വാക്സിനുകളുടെ ഗവേഷണ കേന്ദ്രം ഉടൻ നടപ്പിലാക്കണമെന്നും പുടിൻ ആവശ്യപെട്ടു.
ബ്രസീലിലും ഇന്ത്യയിലും സ്പുട്നിക് 5 ന്റെ ക്ലിനിക്കൽ പരീക്ഷണം നടത്താനും ഇന്ത്യയുടേയും ചൈനയുടേയും ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ചേർന്ന് വാക്സിൻ നിർമാണം ആരംഭിക്കാനുമുള്ള നീക്കങ്ങൾ ആരംഭിക്കുന്നതിലുള്ള നീക്കങ്ങൾ റഷ്യൻ ഡയറക്ടറേറ്റ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്(RDIF) ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
റഷ്യയിലെ ഗാമലെയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച സ്പുടിനിക് 5 ലോകത്ത് രജിസ്റ്റർ ചെയ്യപെട്ട ആദ്യത്തെ കൊവിഡ് 19 വാക്സിനാണ്. വൈറസിനെതിരെ ശക്തമായ പ്രതിരോധം സ്പുടിനിക് 5 തീർക്കുന്നുണ്ടെന്ന് പുടിൻ മുൻപ് അവകാശപെട്ടിരുന്നു. കഴിഞ്ഞ ആഴ്ച റഷ്യ നടത്തിയ ഇടക്കാല പഠന റിപ്പോർട്ട് പ്രകാരം കൊറോണയെ പ്രതിരോധിക്കുന്നതിൽ റഷ്യൻ വാക്സിൻ 92 ശതമാനവും വിജയകരമാണ്.
Content Highlights; Putin says Sputnik V vaccine could be produced in India and China