സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണങ്ങൾക്ക് സർക്കാർ അനുമതി നിർബന്ധം; സുപ്രീം കോടതി

Centre Can't Extend CBI's Jurisdiction Without State's Consent: Top Court

സംസ്ഥാനങ്ങളിൽ സിബിഐ അന്വേഷണങ്ങൾക്ക് ഇനി മുതൽ അതത് സംസ്ഥാന സർക്കാരുകളുടെ അനുമതി നിർബന്ധമാണെന്ന് സുപ്രീം കോടതി. സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണങ്ങൾക്കാണ് സംസ്ഥാന സർക്കാരുകളുടെ അനുമതി വേണ്ടത്. അനുമതിയില്ലാതെയുള്ള അന്വേഷണം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഒരു കേസിലാണ് സുപ്രീം കോടതിയുടെ വിധി. 

സ്വകാര്യ വ്യക്തികൾക്കെതിരെ കേസെടുക്കാനും അന്വേഷണം നടത്താനും സിബിഐയ്ക്ക് തടസമില്ല. എന്നാൽ സർക്കാർ ജീവനക്കാരോ സംവിധാനങ്ങളോ ഉൾപ്പെട്ട കേസുകളാണെങ്കിൽ സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം. നേരത്തെ പല കേസുകളിൽ സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സിബിഐ ഇടപെട്ടത് വിവാദമായിരുന്നു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അനുമതിയില്ലാതെയുള്ള സിബിഐ അന്വേഷണം അനുവദിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബംഗാൾ, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളും സിബിഐ അന്വേഷണത്തിനുള്ള അനുമതി നിഷേധിച്ചിരുന്നു. 

content highlights: Centre Can’t Extend CBI’s Jurisdiction Without State’s Consent: Top Court