കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ ഇന്ത്യ സർക്കാർ പദ്ധതി മാത്രമല്ലെന്നും ജീവിത രീതിയാണെന്നും നരേന്ദ്ര മോദി

Digital India has become a way of life’, says PM Modi at Bengaluru Tech Summit

കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ ഇന്ത്യ ഒരു കേന്ദ്ര സർക്കാർ പദ്ധതി മാത്രമല്ലെന്നും ഒരു ജീവിത രീതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗ്ളൂരു ടെക് കമ്മിറ്റി 2020 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സാങ്കേതിക വിദ്യയുടെ ഗുണവശങ്ങൾ ജനങ്ങളുടെ ജീവിതത്തിൽ പ്രകടമാണെന്നും മോദി വ്യക്തമാക്കി.

‘ഡിജിറ്റൽ ഇന്ത്യക്ക് നന്ദി, നമ്മുടെ രാജ്യം കൂടുതൽ മനുഷ്യ കേന്ദ്രീകൃതമായ വികസന സമീപനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. സാങ്കേതിക വിദ്യയുടെ വൻ തോതിലുള്ള ഉപയോഗം നമ്മുടെ പൌരന്മാരുടെ ജീവിതത്തിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിന്റെ പ്രയോജനങ്ങൾ എല്ലാവർക്കും കാണാനാവും’ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റൽ ടെക്നോളജി ഉൽപ്പന്നങ്ങൾക്കായി വിജയകരമായ വിപണി സൃഷ്ടിക്കാൻ സർക്കാരിന് സാധിച്ചതായും എല്ലാ പദ്ധതികളുടേയും സുപ്രധാന ഘടകമാക്കി സാങ്കേതിക വിദ്യയെ മാറ്റാൻ ഇതിലൂടെ സാധിച്ചുവെന്നും മോദി പറഞ്ഞു. കൊവിഡ് മഹാമാരിയെ ചെറുക്കുന്നതിനായി നമ്മുടെ സാങ്കേതിക വിദ്യ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും മോദി അഭിപ്രായപെട്ടു. കൂടാതെ നമ്മുടെ പ്രാദേശിക സാങ്കേതിക സംരഭങ്ങൾക്ക് ലോകത്തര തലത്തിലേക്ക് എത്തിച്ചേരാനുള്ള ശേഷിയുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

ലോക്ഡൌണിന്റെ മൂർധന്യ ഘട്ടത്തിൽ ഇന്ത്യയിലെ പാവപെട്ടവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിന് ടെക്നോളജിയാണ് സഹായകരമായതെന്നും മോദി പറഞ്ഞു. വ്യാവസായിക രംഗത്തെ നേട്ടങ്ങൾ കഴിഞ്ഞു പോയ കാലത്താണ് ഇപ്പോൾ നാം സാങ്കേതിക വിദ്യയുടെ യുഗത്തിലാണ് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് ഭാവി കടന്നു വരുന്നത്. വ്യാവസായിക യുഗത്തിൽ മാറ്റം എന്നത് രേഖീയമായിരുന്നു. എന്നാൽ വിവര യുഗത്തിൽ മാറ്റം എന്നത് വിഭിന്ന തലത്തിലുള്ളതാണെന്ന് മോദി പറഞ്ഞു.

Content Highlights; Digital India has become a way of life’, says PM Modi at Bengaluru Tech Summit