ദൃശ്യം 2 വിജയത്തിന് കാരണം മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍

bjp leader sandeep varrior connects drishyam 2 to digital india

ദൃശ്യം 2 വിജയത്തിന് കാരണം മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിന്‍റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗെന്നും ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

‘ലാലേട്ടാ ദൃശ്യം 2 കണ്ടു. ഗംഭീരം. ആദ്യ സിനിമ പോലെ തന്നെ സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍. മലയാള സിനിമ പുതിയൊരു നോര്‍മലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒ.ടി.ടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതല്‍ സിനിമകളെത്തും. ഡിജിറ്റല്‍ ഇന്ത്യക്ക് നന്ദി. ഡിജിറ്റല്‍ ബാങ്കിംഗ് ട്രാന്‍സാക്ഷനിലെ വര്‍ദ്ധനവുണ്ടായിരുന്നില്ലെങ്കില്‍ ഒ.ടി.ടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷന്‍, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിര്‍ത്താന്‍ സഹായിച്ചതിന്റെ നേര്‍സാക്ഷ്യമാണ് ദൃശ്യം 2 ഒ.ടി.ടി റിലീസിംഗ്’ എന്നുമാണ് അദ്ധേഹം ഫേസ്ബുക്കിൽ കുറിച്ചത്.

എന്നാൽ പോസ്റ്റിന് താഴെ നിരവധിയാളുകൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവും ട്രോളുകളും കാണാം. ജിത്തു ജോസഫ് ദൃശ്യം 2 എടുക്കുമെന്നും അത് വിജയിക്കണമെങ്കിൽ നോട്ട് നിരോധനം വേണമെന്നും കാലേ കൂട്ടി കണ്ട ആ മഹാപ്രതിഭയായ, ത്രികാല ജ്ഞാനി ആയാ ‘ജി’ യുടെ ആ ദീർഘവീക്ഷണം നമ്മൾ കാണാതെ പോവല്ല് എന്നാണ് ഒരാളുടെ പ്രതികരണം. അപ്പൊ ഹോളിവുഡ് സിനിമകളൊക്കെ മുൻപേ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ഇറങ്ങിയിരുന്നത് ആ നാട്ടിലെ ഏതെങ്കിലും ഒരു മണ്ടൻ നോട്ട് നിരോധിച്ചതുകൊണ്ടാണ് അല്ലേ, നന്ദി മിത്രമേ എന്നാണ് മറ്റൊരു കമന്‍റ്. വ്യാഴാഴ്ച രാത്രിയോടെയാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlights; bjp leader sandeep varrior connects drishyam 2 to digital india