കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ അടക്കം നല്‍കിയ ഹര്‍ജികളില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെയും സര്‍ക്കാരിന്റെയും പരാതി. നടിയെ അക്രമിച്ച കേസിലെ ക്രോസ് വിസ്തരത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന പരാതി.
ജഡ്ജിയെ മാറ്റാന്‍ വിധിച്ചാല്‍ അത് ഇത്തരം കേസുകളില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവാകും. നവംബര്‍ 16-നാണ് കേസില്‍ വാദം പൂര്‍ത്തിയാക്കി, കോടതി വിധി പറയാന്‍ മാറ്റിയത്. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നു. രഹസ്യ വിചാരണയുടെ അന്തസത്ത തകര്‍ക്കുന്ന തരത്തില്‍ ആയിരുന്നു പലപ്പോഴും വിചാരണ നടപടി. വിചാരണക്കോടതി പ്രോസിക്യൂഷനോട് മുന്‍വിധിയോടെ പെരുമാറിയത്. വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതിയെന്നുമാണിപ്പോള്‍ സര്‍ക്കാര്‍ നിലപാട്.
ഉപദ്രവത്തിനിരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ ആരോപിച്ചു. മാനസികമായ തേജോവധത്തെത്തുടര്‍ന്ന് വിസ്താരത്തിനിടെ പലവട്ടം കോടതിമുറിയില്‍ താന്‍ പരസ്യമായി പൊട്ടിക്കരഞ്ഞെന്ന് നടിയും അറിയിച്ചു. 80 സാക്ഷികളെ വിസ്തരിച്ചെങ്കിലും വിചാരണ ഈ രീതിയില്‍ മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Content Highlight: Actress assault case: Judgment today on petitions seeking change of trial court