നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ

case off an assault on actress government will appeal the change of court

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റാനുള്ള ഹർജി തള്ളിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. ഇരയ്ക്ക് നീതി ഉറപ്പാക്കാനും കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇരയ്ക്കും പ്രോസിക്യൂഷനും വിശ്വാസം ഇല്ലാത്ത കോടതിയിൽ വിചാരണ നടക്കരുതെന്നാണ് സർക്കാർ നിലപാട്. 

കൂടാതെ കേസിൽ ഇരയ്ക്ക് നീതി ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. കേസിൽ വിചാരണ കോടതി മാറ്റേണ്ട സാഹചര്യം നിലവിലില്ല എന്നും തിങ്കളാഴ്ച മുതൽ വിചാരണ തുടരാമെന്നുമായിരുന്നു ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയത്. നേരത്തെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ ആക്രമിക്കപെട്ട നടിയും സർക്കാരും വിചാരണ കോടതിക്കെതിരെ  രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 

വിസ്താരം സ്റ്റേ ചെയ്തിട്ടും പല ഉപ ഹർജികളും വിചാരണ കോടതി പരിഗണിച്ചതായി നടി ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തിൽ ആയിരിന്നുവെന്നും വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസ്സിലാക്കിയില്ലെന്നുമായിന്നു സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചത്.  

Content Highlights; case off an assault on actress government will appeal the change of court