പി.ജെ. ജോസഫിൻ്റെ ഹർജി തള്ളി; രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്

Kerala Congress logo allotted for Jose faction by High Court

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച് ഹെെക്കോടതി ഉത്തരവ്. രണ്ടില ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചുള്ള പി.ജെ ജോസഫിൻ്റെ ഹർജി ഹെെക്കോടതി തള്ളി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം ശരിവെച്ചുകൊണ്ടാണ് രണ്ടില ചിഹ്നം കോടതി ജോസ് വിഭാഗത്തിന് അനുവദിച്ചത്.

കേരള കോൺഗ്രസ് എം എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ചുകൊണ്ട് ഓഗസ്റ്റിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കമ്മീഷൻ്റെ മുന്നിലുള്ള രേഖകൾ, അതുവരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാൻ്റെ വെളുപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചായിരുന്നു കമ്മീഷൻ്റെ വിധി. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ജോസഫ് കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് നിലവിൽ കോടതി തള്ളിയത്. 

content highlights: Kerala Congress logo allotted for Jose faction by High Court