തദ്ദേശ തെരഞ്ഞെടുപ്പ്; പൊതുയോഗം, ജാഥ എന്നിവക്ക് അധികാരികളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ

Local elections; The state election commissioner has asked for prior permission from the authorities for public meetings and rallies

തദ്ധേശ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പൊതുയോഗം, ജാഥ എന്നിവ സംഘടിക്കുന്നതിനായി ബന്ധപെട്ട അധികാരികളിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വി ഭാസ്കരൻ അറിയിച്ചു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതുയോഗം നടത്തുന്ന സ്ഥാലവും ജാഥ കടന്നു പോകുന്ന വഴിയും കാണിച്ച് ബന്ധപെട്ട പോലീസ് അധികാരിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗത്തിനും അനുമതി ആവശ്യമാണ്. 

രാത്രി പത്ത് മണി മുതൽ രാവിലെ ആറ് വരെ പൊതുയോഗം, ജാഥ, ഉച്ചഭാഷിണി ഉപയോഗം എന്നിവ പാടുള്ളതല്ല. കൂടാതെ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ പൊതുയോഗവും ജാഥയും നടത്തരുത്. സർക്കാർ അതിഥി മന്ദിരങ്ങളിലോ സമാനമായ മറ്റ് സർക്കാർ സ്ഥാപനങ്ങളിലോ തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താനോ തെരഞ്ഞെടുപ്പ് യോഗങ്ങൾ നടത്താനോ തിരഞ്ഞെടുപ്പ് ഓഫീസറായി ഉപയോഗിക്കാനോ പാടില്ല. സർക്കാരിന്റേയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള ഹാളുകൾ യോഗങ്ങൾ നടത്താൻ അനുവദിക്കുകയാണെങ്കിൽ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും തുല്യ അവസരം നൽകണം. 

ഏതെങ്കിലും പൊതു സ്ഥലമോ സ്വകാര്യ സ്ഥലമോ കയ്യേറിയോ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലോ രാഷ്ട്രീയ പാർട്ടികൾ താത്കാലിക ഓഫീസുകൾ സ്ഥാപിക്കരുത്. ഇവ പഞ്ചായത്തിൽ പോളിംഗ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ 200 മീറ്റർ പരിധിയിലും നഗരസഭാ സ്ഥാപനങ്ങളിൽ 100 മീറ്റർ പരിധിയിലും പ്രവർത്തിപ്പിക്കരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സർക്കാർ/ എയ്ഡഡ് / അൺ എയ്ഡഡ്) രാഷ്ട്രീയ കക്ഷികൾക്ക് റാലിക്കോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഉപയോഗിക്കരുത്. പൊതു സ്ഥലത്ത് നിലവിലുള്ള നിയമങ്ങൾക്ക് അനുസൃതമായി പ്രചാരണ സാമഗ്രികൾ സ്ഥാപിക്കാം. 

Content Highlights; Local elections; The state election commission asked prior permission from the authorities for public meetings and rallies